ജിദ്ദ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫോണിൽ സംസാരിച്ചു.
ഷെയ്ഖ് മുഹമ്മദിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ കിരീടാവകാശി അനുശോചനവും ദുഃഖവും അറിയിച്ചു.
കിരീടാവകാശിയുടെ ആത്മാർഥമായ സഹോദരസ്നേഹത്തിനും അനുശോചനത്തിനും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.
