മഴ കാരണം തായിഫില്‍ ഇത്തവണ ഈദ് ഗാഹുകളുണ്ടാകില്ലെന്ന് അധികൃതര്‍
തായിഫ് – പെരുന്നാള്‍ ദിവസം തായിഫില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തായിഫില്‍ ഇത്തവണ ഈദ് ഗാഹുകളുണ്ടാകില്ലെന്ന് തായിഫ് മസ്ജിദ്, കോള്‍ ആന്റ് ഗൈഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. തായിഫിലെയും തായിഫ് ഗവര്‍ണറേറ്റിനു കീഴിലെ മറ്റു പ്രദേശങ്ങളിലെയും മുഴുവന്‍ ജുമാമസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാകും. സൗദിയില്‍ മഴക്കു സാധ്യതയുള്ള പ്രവിശ്യകളിലും നഗരങ്ങളിലും പ്രദേശങ്ങളിലും തുറസ്സായ ഈദ് ഗാഹുകള്‍ ഒഴിവാക്കി പകരം മസ്ജിദുകളില്‍ മാത്രമായി പെരുന്നാള്‍ നമസ്‌കാരം പരിമിതപ്പെടുത്തണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു.