പാരിസ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയും ചൊവ്വാഴ്ച പാരിസിൽ കൂടിക്കാഴ്ച നടത്തി. ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു. സമാധാനം കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും പരസ്പര താൽപ്പര്യമുള്ള പ്രധാന പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നയതന്ത്ര, പ്രത്യേക, ഔദ്യോഗിക സേവന പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് ഹ്രസ്വകാല സന്ദർശനങ്ങൾക്ക് പരസ്പരം വിസ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൗദി അറേബ്യയും യുക്രെയ്നും ഒപ്പുവെച്ചു.
