റിയാദ്: സൗദി അറേബ്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. സൗദി വിദേശകാര്യ സഹമന്ത്രിയും മന്ത്രിസഭാംഗവും കാലാവസ്ഥാ ദൂതനുമായ അദൽ അൽ-ജുബൈർ യുകെ ബിസിനസ്, ഇന്നൊവേഷൻ, സയൻസ് ആൻഡ് ട്രേഡ് വകുപ്പിലെ വ്യാപാര സഹമന്ത്രി അനസ് സർവാറുമായി റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾക്കും നിലവിലുള്ള പങ്കാളിത്തത്തിനും ഗുണകരമാകുന്ന രീതിയിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്.
എക്സ്പോ 2030 റിയാദിന്റെ ഒരുക്കങ്ങളും യുകെ എക്സ്പോയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയും ചർച്ചയിൽ ഇടംപിടിച്ചു.
എക്സ്പോ 2030 റിയാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തലാൽ അൽ-മർറിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
