റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ട് ഹൂതി സായുധസംഘം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും ആളില്ലാ വിമാനവും (ഡ്രോൺ) സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തു.
യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്.
സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ടാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
