NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ 2116 പേർ സൗദിയിലെ രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ ബാങ്ക് വിളി മത്സരത്തിന്റെ യോഗ്യത നേടി GULF MALAYALAM NEWS Feb 15, 2023 0 റിയാദ് – ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക് 2116 പേർ യോഗ്യത നേടിയതായി അതോറിറ്റി അറിയിച്ചു. ആദ്യ റൗണ്ടിൽ 50,000 ലേറെ മത്സരാർഥികൾ പങ്കെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി അഞ്ചു വയസ്സുകാരനും ഏറ്റവും കൂടിയ പ്രായമുള്ള മത്സരാർഥി 104 വയസ്സുകാരനുമായിരുന്നെന്നും അതോറിറ്റി പറഞ്ഞു. ഇത്തവണ 165 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുകയും ആദ്യ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ കാഷ് പ്രൈസ് ആയി വിതരണം ചെയ്യും. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് ‘ഉത്റുൽകലാം’ എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തിൽപെട്ട ഏറ്റവും വലിയ മത്സരവുമാണിത്. നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുന്നത്. ആദ്യ റൗണ്ടിൽ ഓൺലൈൻ രജിസ്ട്രേഷനും ഖുർആൻ പാരായണ, ബാങ്ക് വിളി വോയ്സ് ക്ലിപ്പിംഗുകൾ അപ്ലോഡ് ചെയ്യലുമാണ് പൂർത്തിയായത്. ജഡ്ജിംഗ് കമ്മിറ്റികൾ വോയ്സ് ക്ലിപ്പുകൾ പരിശോധിച്ചാണ് മത്സരാർഥികളിൽ നിന്ന് യോഗ്യരായ 2116 പേരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ മത്സരാർഥികൾ പുതിയ വോയ്സ് ക്ലിപ്പിംഗുകൾ സമർപ്പിക്കണം. ഇവ വിലയിരുത്തിയാണ് മൂന്നാം റൗണ്ടിലേക്കുള്ളവരെ ജഡ്ജിംഗ് കമ്മിറ്റികൾ തെരഞ്ഞെടുക്കുക. മത്സര ഘട്ടങ്ങൾക്കനുസരിച്ച് മൂല്യനിർണയ മാനദണ്ഡങ്ങൾ ഉയരും. മൂന്നാം റൗണ്ടിൽ നിന്ന് ഏറ്റവും മികച്ച മത്സരാർഥികളെ ഫൈനൽ ആയ നാലാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. സൗദിയിൽ നടക്കുന്ന ഫൈനൽ മത്സരം അടുത്ത റമദാനിൽ എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേഷണം ചെയ്യും.
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്; പണപ്പെരുപ്പം 1.7% ആയി കുറഞ്ഞു GULF MALAYALAM NEWS May 15, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഹജ്ജിനായി വിപുലമായ ആരോഗ്യ സംരക്ഷണ തയ്യാറെടുപ്പുകൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി; ആശുപത്രികളിലെ ബെഡ് സ്പേസ് 20,000 ആക്കി ഉയർത്തി GULF MALAYALAM NEWS May 14, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS May 14, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ ഹജ്ജ് ഗതാഗത നിയമങ്ങൾ ലംഘിച്ച 48 പേർക്ക് കനത്ത ശിക്ഷ; ഒരു ലക്ഷം റിയാൽ വരെ പിഴയും വാഹനം കണ്ടു കെട്ടലും. GULF MALAYALAM NEWS May 14, 2026
NEWS - ഗൾഫ് വാർത്തകൾ യുഎഇയിലെ സർകാർ മേഖലയിൽ പെരുന്നാളിന് 9 ദിവസത്തെ അവധി❕ GULF MALAYALAM NEWS May 14, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി ജീവനക്കാർക്ക് ഒരു വർഷത്തിനുള്ളിൽ ഏഴിൽ കൂടുതൽ ജോലികൾ ചെയ്യാൻ വിലക്ക്❕ GULF MALAYALAM NEWS May 13, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഉംറ വിസകൾ ജൂൺ 1 മുതൽ നൽകിത്തുടങ്ങും GULF MALAYALAM NEWS May 13, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ മക്കയിൽ ഹജ്ജ് തട്ടിപ്പ്: വ്യാജ നുസുക് കാർഡുകളുമായി രണ്ടുപേർ പിടിയിൽ GULF MALAYALAM NEWS May 12, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ പെട്രോൾ വിലയിൽ 18 ശതമാനം വർധനവ് GULF MALAYALAM NEWS May 12, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സഊദിയിൽ ലൈസൻസില്ലാതെ ഫണ്ട്റൈസിംഗ് ചെയ്യുന്നവർ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് സൗദി അഭിഭാഷകൻ GULF MALAYALAM NEWS May 12, 2026
NEWS - ഗൾഫ് വാർത്തകൾ സൗദിയിലെ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ അടുത്ത വർഷം മുതൽ വനിതാ വിഭാഗവും GULF MALAYALAM NEWS May 11, 2026
SAUDI ARABIA - സൗദി അറേബ്യ സൗദി അറേബ്യ- റഷ്യ വിസ രഹിത യാത്ര പ്രാബല്യത്തിൽ വന്നു GULF MALAYALAM NEWS May 11, 2026
NEWS - ഗൾഫ് വാർത്തകൾ WORLD ഇറാൻ ഭീഷണി ശക്തം;സിഗ്നൽ ഓഫ് ചെയ്ത് രഹസ്യമായി കടന്ന് എണ്ണ കപ്പലുകൾ GULF MALAYALAM NEWS May 11, 2026
SAUDI ARABIA - സൗദി അറേബ്യ ⚠️ നഗരങ്ങൾ നിരീക്ഷണത്തിൽ; കർശന പരിശോധനയുമായി സൗദി മന്ത്രാലയം മൂന്നുമാസം കൊണ്ട് നടത്തിയത് 1.6 മില്യണിൽ അധികം പരിശോധനകൾ GULF MALAYALAM NEWS May 10, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ സൗദിയിലേക്ക് മരുന്നുമായി വരുന്ന ഹാജിമാർ ശ്രദ്ധിക്കുക; മരുന്ന് കൊണ്ടുവരുന്നതിൽ സൗദിയുടെ കർശന നിയന്ത്രണം GULF MALAYALAM NEWS May 10, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്; പണപ്പെരുപ്പം 1.7% ആയി കുറഞ്ഞു GULF MALAYALAM NEWS May 15, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഹജ്ജിനായി വിപുലമായ ആരോഗ്യ സംരക്ഷണ തയ്യാറെടുപ്പുകൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി; ആശുപത്രികളിലെ ബെഡ് സ്പേസ് 20,000 ആക്കി ഉയർത്തി GULF MALAYALAM NEWS May 14, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS May 14, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ ഹജ്ജ് ഗതാഗത നിയമങ്ങൾ ലംഘിച്ച 48 പേർക്ക് കനത്ത ശിക്ഷ; ഒരു ലക്ഷം റിയാൽ വരെ പിഴയും വാഹനം കണ്ടു കെട്ടലും. GULF MALAYALAM NEWS May 14, 2026
Leave a Reply