NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ 2116 പേർ സൗദിയിലെ രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ ബാങ്ക് വിളി മത്സരത്തിന്റെ യോഗ്യത നേടി GULF MALAYALAM NEWS February 15, 2023 1 minute read 0 റിയാദ് – ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക് 2116 പേർ യോഗ്യത നേടിയതായി അതോറിറ്റി അറിയിച്ചു. ആദ്യ റൗണ്ടിൽ 50,000 ലേറെ മത്സരാർഥികൾ പങ്കെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി അഞ്ചു വയസ്സുകാരനും ഏറ്റവും കൂടിയ പ്രായമുള്ള മത്സരാർഥി 104 വയസ്സുകാരനുമായിരുന്നെന്നും അതോറിറ്റി പറഞ്ഞു. ഇത്തവണ 165 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുകയും ആദ്യ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ കാഷ് പ്രൈസ് ആയി വിതരണം ചെയ്യും. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് ‘ഉത്റുൽകലാം’ എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തിൽപെട്ട ഏറ്റവും വലിയ മത്സരവുമാണിത്. നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുന്നത്. ആദ്യ റൗണ്ടിൽ ഓൺലൈൻ രജിസ്ട്രേഷനും ഖുർആൻ പാരായണ, ബാങ്ക് വിളി വോയ്സ് ക്ലിപ്പിംഗുകൾ അപ്ലോഡ് ചെയ്യലുമാണ് പൂർത്തിയായത്. ജഡ്ജിംഗ് കമ്മിറ്റികൾ വോയ്സ് ക്ലിപ്പുകൾ പരിശോധിച്ചാണ് മത്സരാർഥികളിൽ നിന്ന് യോഗ്യരായ 2116 പേരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ മത്സരാർഥികൾ പുതിയ വോയ്സ് ക്ലിപ്പിംഗുകൾ സമർപ്പിക്കണം. ഇവ വിലയിരുത്തിയാണ് മൂന്നാം റൗണ്ടിലേക്കുള്ളവരെ ജഡ്ജിംഗ് കമ്മിറ്റികൾ തെരഞ്ഞെടുക്കുക. മത്സര ഘട്ടങ്ങൾക്കനുസരിച്ച് മൂല്യനിർണയ മാനദണ്ഡങ്ങൾ ഉയരും. മൂന്നാം റൗണ്ടിൽ നിന്ന് ഏറ്റവും മികച്ച മത്സരാർഥികളെ ഫൈനൽ ആയ നാലാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. സൗദിയിൽ നടക്കുന്ന ഫൈനൽ മത്സരം അടുത്ത റമദാനിൽ എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേഷണം ചെയ്യും. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: മക്ക ക്രെയിൻ അപകടം:ബിന്ലാദിന് ഗ്രൂപ്പിനു 20 മില്യണ്‍ റിയാല്‍ പിഴNext: ദുബായ് പ്രവാസികൾ വീട്ടു വാടക വർദ്ധിക്കുമെന്ന് ആശങ്കയിൽ… റിയൽ എസ്റ്റേറ്റ് വിപണിയിലെ ഉണർവ് വർദ്ധനവ്ക്ക് കാരണമായേക്കാം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 4.13 ലക്ഷം ലഹരി ഗുളികകൾ പിടികൂടി; ടിന്നിലടച്ച പയർവർഗങ്ങളുടെ ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി GULF MALAYALAM NEWS November 14, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിക്കെതിരായ ഹൂത്തി ആക്രമണങ്ങൾക്ക് ശക്തമായ പ്രതിഷേധം; സൗദിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങൾ GULF MALAYALAM NEWS November 14, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിക്കെതിരായ ഹൂത്തി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം; ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ സ്വാഗതം ചെയ്ത് അറബ് പാർലമെന്റ് GULF MALAYALAM NEWS November 14, 2026 0