ജിദ്ദ: യെമന്റെ സെപ്റ്റംബർ 26 ദേശീയദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് റഷാദ് അൽ അലീമിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ആശംസകൾ നേർന്നു.
വെവ്വേറെ സന്ദേശങ്ങളിലൂടെയാണ് ഇരുവരും അൽ അലീമിക്ക് ആശംസകൾ അറിയിച്ചത്. അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും നേർന്ന സൗദി നേതൃത്വം, യെമൻ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ സുരക്ഷയും സ്ഥിരതയും ആശംസിച്ചു.
