റിയാദ്: സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനും പാകിസ്ഥാൻ സൈനിക മേധാവിയും പ്രതിരോധ സേനാ മേധാവിയുമായ ഫീൽഡ് മാർഷൽ അസിം മുനീറും റിയാദിൽ കൂടിക്കാഴ്ച നടത്തി.
മക്കയെയും സൗദിയിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട ഹൂതി ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. മക്ക സംയുക്ത പ്രതിരോധ കരാർ അംഗരാജ്യങ്ങളിലെ സൈനിക മേധാവികളുടെ യോഗത്തിലെ തീരുമാനങ്ങളെ ഇരുവരും അഭിനന്ദിച്ചു.
കരാറിന്റെ ഭാഗമായി ആക്രമണങ്ങളെ നേരിടുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരുമെന്നും ഇരുവരും വ്യക്തമാക്കി.
മന്ത്രി ഡോ. മുസാഇദ് അൽ-ഐബാൻ, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ ഫയ്യാദ് അൽ റുവൈലി, പ്രതിരോധ മന്ത്രിയുടെ ഇന്റലിജൻസ് കാര്യ ഉപദേഷ്ടാവ് ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ് എന്നിവരും നിരവധി പാക് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
