GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുദ്ധഭീഷണി കത്തുന്നു, കുതിച്ചുയർന്നു എണ്ണ വില

ജിദ്ദ – യു.എസ്-ഇറാൻ യുദ്ധം രൂക്ഷമാകാനും മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണത്തിൽ ദീർഘകാല തടസ്സം ഉണ്ടാകാനും സാധ്യതയുണ്ടെന്ന ആശങ്കകൾക്കിടയിൽ ആഗോള വിപണികളിൽ എണ്ണ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഇന്ന് കുതിച്ചുയർന്നത്. ഇത് ആഗോള സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിച്ചേക്കും. ബ്രെന്റ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ജി.എം.ടി 06:59 ആയപ്പോഴേക്കും ബാരലിന് 4.28 ഡോളർ അഥവാ 3.63 ശതമാനം ഉയർന്ന് 122.31 ഡോളറിലെത്തി. 2022 മാർച്ച് 9 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. 126.41 ഡോളറിലെത്തിയ ശേഷമാണ് വില അൽപം കുറഞ്ഞത്.

യു.എസ് വെസ്റ്റ് ടെക്‌സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 1.46 ഡോളർ അഥവാ 1.37 ശതമാനം ഉയർന്ന് 108.34 ഡോളറിലെത്തി. ഏപ്രിൽ 7 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ഈ വർഷം ബ്രെന്റ്റ് ക്രൂഡ് ഓയിൽ വില ഇരട്ടിയിലധികമായി. അതേസമയം യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില ഏകദേശം 90 ശതമാനം ഉയർന്നു. ഇറാൻ സംഘർഷം വരും മാസങ്ങളിൽ ആഗോള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുകയും പണപ്പെരുപ്പത്തിന് ആക്കം കൂട്ടുകയും ആഗോള മാന്ദ്യത്തിൻ്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കകൾ പ്രതിഫലിപ്പിച്ച് രണ്ട് സൂചികകളും തുടർച്ചയായ നാലാം മാസവും നേട്ടത്തിലേക്കുള്ള പാതയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!