റിയാദ് – മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക അടച്ചു തീർക്കാനുള്ളവർക്ക് 2023 മെയ് 31 വരെ സമയ പരിധി അനുവദിച്ച സാഹചര്യത്തിൽ തവണകളായി അടയ്ക്കാൻ സൗകര്യമുണ്ടെന്ന് കസ്റ്റംസ്, സക്കാത്ത്, നികുതി അതോറിറ്റി അറിയിച്ചു.
ഇതിന് നികുതിദായകർ അതോറിറ്റിക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷ പരിശോധിച്ച് അർഹതക്കനുസരിച്ച് അതോറിറ്റിയിലെ പ്രത്യേക വിഭാഗം അനുമതി നൽകും.
നിബന്ധനകൾക്ക് വിധേയമായി പ്രത്യേക കാലാവധി നിശ്ചയിച്ചായിരിക്കും തവണകൾക്ക് അനുമതി നൽകുക.
എന്നാൽ തവണകൾ അനുവദിച്ച ശേഷം അതടയ്ക്കാതിരുന്നാൽ പണം അടയ്ക്കാൻ വൈകിയ തീയതി മുതൽ പിഴ ഈടാക്കും.
നികുതി കുടിശ്ശികയുള്ളവർക്ക് നേരത്തെ ഡിസംബർ ഒന്നു വരെയായിരുന്നു അടച്ചുതീർക്കാൻ സമയം അനുവദിച്ചിരുന്നത്. അത് മെയ് 31 വരെ ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരിക്കുകയാണ്.
വാറ്റിൽ രജിസ്റ്റർ ചെയ്യാത്തത് കാരണമായുള്ള പിഴ, പണമടയ്ക്കാത്തതിലെ പിഴ, റിട്ടേൺ സമർപ്പിക്കാത്തിനാലുള്ള പിഴ, ഫീൽഡ് പരിശോധനയിൽ പിടിക്കപ്പെട്ടതിലെ പിഴ എന്നീ പിഴകളെല്ലാം ഈ സമയപരിധിയിൽ ഒഴിവായിക്കിട്ടും -അതോറിറ്റി അറിയിച്ചു
*⚠️ഫൈൻ? വന്നു ?നെട്ടോട്ടം ഓടുന്നതിനു മുമ്പേ നിങ്ങളുടെ TAX/VAT കണക്കുകൾ കൃത്യമായി സൂക്ഷിക്കൂ*
_സൗദിയിലുള്ള ഏത് സ്ഥാപനങ്ങൾക്കും അക്കൗണ്ടിംഗ് വാറ്റ് TAX/VAT സബ്മിഷനുമായ ആവശ്യമുള്ള കണക്കുകൾ കൃത്യമായി നൽകുന്നു_
??A2Z അക്കൗണ്ടിംഗ് സൊല്യൂഷൻസ്??
?https://wa.me/966571401979
☎️ *055 362 8674*
☎️ *0571401979*
➖➖➖➖➖➖➖
വാറ്റ് കുടിശ്ശിക തവണകളായി അടയ്ക്കാമെന്ന് സക്കാത്ത് വാറ്റ് അതോറിറ്റി
















Leave a Reply