ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ UAE - യുഎഇ

യു.എ.ഇയിൽ 100 ദിർഹമിന് മൾട്ടിപ്ൾ എൻട്രി വിസ.,ആനുകൂല്യം ഹയ്യ കാർഡ് ഉള്ളവർക്ക്


ദുബൈ: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയ്യ കാർഡുള്ളവർക്ക് യു.എ.ഇയിൽ 100 ദിർഹമിന് മൾട്ടിപ്ൾ എൻട്രി വിസ. 90 ദിവസത്തെ വിസയാണ് യു.എ.ഇ അനുവദിക്കുന്നത്. 90 ദിവസത്തിനുശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതോടെ, ഖത്തറിലേക്കു പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ കഴിയും.

ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയിൽനിന്ന് 45 മിനിറ്റിനുള്ളിൽ ഖത്തറിൽ പറന്നെത്താൻ കഴിയും. മാത്രമല്ല, പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന ഷട്ടിൽ സർവിസ് നടത്തുന്നുണ്ട്. ഹോട്ടലുകളിൽ നല്ലൊരു ശതമാനവും ഫാൻസ് ബുക്ക് ചെയ്തുകഴിഞ്ഞു.

മൾട്ടിപ്ൾ എൻട്രി വിസ ലഭിക്കാൻ
https://smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക പബ്ലിക് സർവിസ്, ഹയ്യ കാർഡ് ഹോൾഡേഴ്സ് എന്നിവ സെലക്ട് ചെയ്യുക, പാസ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക

എന്താണ് ഹയ്യ കാർഡ്
ലോകകപ്പ് സമയത്ത് വിദേശത്തുനിന്നുള്ളവർക്ക് ഖത്തറിൽ ഇറങ്ങണമെങ്കിൽ ഹയ്യ കാർഡ് നിർബന്ധമാണ്. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ എല്ലാ കാണികൾക്കും സ്വന്തം പേരിൽ ഹയ്യ കാർഡിന് അപേക്ഷിക്കാം.

ഖത്തറിനു പുറത്തുനിന്ന് അപേക്ഷിച്ചാൽ അഞ്ചു ദിവസത്തിനുള്ളിലും ഖത്തറിൽനിന്നുള്ള അപേക്ഷകന് മൂന്നു ദിവസത്തിനുള്ളിലും അംഗീകാരം ലഭിക്കും. നിശ്ചിത ദിവസം കഴിഞ്ഞിട്ടും അപേക്ഷയിൽ നടപടിയായില്ലെങ്കിൽ 0097444412022 ഹയ്യ കാർഡ് കാൾസെന്‍ററിൽ ബന്ധപ്പെടാവുന്നതാണ്. ഫിഫ അംഗീകൃത ഭാഷകളിൽ കാൾസെന്‍റർ സേവനം ലഭ്യമാവും.

ഖത്തറിലെ ലോകകപ്പ് വേദികളിലേക്ക് പ്രവേശിക്കാനും ഈ കാർഡ് നിർബന്ധമാണ്. മെട്രോ-കർവ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത യാത്രക്കും ലോകകപ്പ് വേളയിലെ നിരവധി വിനോദപരിപാടികളിലേക്കുള്ള പ്രവേശനത്തിനും ഹയ്യ കാർഡ് ഉപയോഗിക്കാം. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ഡിസംബർ 23 വരെ ഹയ്യ കാർഡ് വഴി പ്രവേശിക്കാവുന്നതാണ്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
QATAR - ഖത്തർ

ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്താകും; പ്രതീക്ഷിക്കുന്നത് 17 ബില്യണ്‍ ഡോളര്‍ ലാഭം

ദോഹ : ഫിഫ ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ നേട്ടമാവുമെന്ന് അധികൃതര്‍. ലോകകപ്പില്‍ നിന്നുള്ള ലാഭം 17 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കകന്നതായി ഖത്തര്‍ 2022 ലോകകപ്പ്
error: Content is protected !!