റിയാദ്: ഹൂതി ഭീകരർ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പതിച്ച് റിയാദിൽ കെട്ടിടത്തിനും നിർമാണത്തിലിരിക്കുന്ന പദ്ധതിക്കും വാഹനത്തിനും നാശനഷ്ടമുണ്ടായി.
ചൊവ്വാഴ്ചയാണ് സംഭവം. സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
