റിയാദ്: സൗദി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഏഴ് പുതിയ ഭാഷകൾ കൂടി ഉൾപ്പെടുത്തി. അറബിയും ഇംഗ്ലീഷും അറിയാത്ത ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്.
ഉറുദു, ബംഗാളി, ഫിലിപ്പിനോ, ഹിന്ദി, സിംഹള, നേപ്പാളി, ഇന്തോനേഷ്യൻ ഭാഷകളാണ് പുതുതായി ഉൾപ്പെടുത്തിയത്.
ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് സ്വന്തം ഭാഷയിൽ ഇൻഷുറൻസ് അവകാശങ്ങളും ബാധ്യതകളും മനസ്സിലാക്കാനും ആവശ്യമായ നടപടികളും അപേക്ഷകളും പൂർത്തിയാക്കാനും സാധിക്കും. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ഉപയോക്തൃസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് ഗോസി അറിയിച്ചു.
