ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയില്‍ നിയമവിധേയമായ വോയിപ് കോള്‍ ആപ്ലിക്കേഷനുകൾ ഏതെല്ലാമെന്ന് അറിയാം


ദുബായ് : ആഗോള തലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ് യുഎഇ. ഇന്റര്‍നെറ്റ് ഗുണനിലവാരത്തിന്റെ കാര്യത്തിലാവട്ടെ ആഗോള തലത്തില്‍ മൂന്നാമതാണ് യുഎഇയുടെ സ്ഥാനം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റര്‍നെറ്റ് വഴി ഫോണ്‍ വിളിക്കുന്നതിനുള്ള വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വോയിപ്) കോളുകള്‍ക്ക് അനുയോജ്യമായ ചേരുവകളാണ് ഇവ രണ്ടും. എന്നാല്‍, രാജ്യത്ത് ഇന്റര്‍നെറ്റ് കോളിംഗിന്റെ കാര്യത്തില്‍ ഏറെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന നിരവധി നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്.

യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍വചന പ്രകാരം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) മുഖേന ശബ്ദ സന്ദേശങ്ങള്‍ കൈമാറുന്നതും സ്വീകരിക്കുന്നതും ആ സേവനം നല്‍കുന്നതും വിതരണം ചെയ്യുന്നതും വോയിപ് കോളുകളുടെ പരിധിയില്‍ വരും. നിയമവിരുദ്ധമായി വോയിപ് കോളുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമായാണ് അതോറിറ്റി പരിഗണിക്കുന്നത്. ഏതെങ്കിലും ഒരു ലൈസന്‍സി നല്‍കാത്തതോ അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്തതോ ആയ വോയിപ് കോള്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കരുതെന്നാണ് അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇങ്ങനെ ഉപയോഗിക്കുന്നവര്‍ അതിന് ഉത്തരവാദികളായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ ഇത്തിസാലാത്ത്, ഡൂ എന്നീ മൊബൈല്‍ സേവന ദാതാക്കളാണ് രാജ്യത്ത് വോയിപ് കോളുകള്‍ക്കുള്ള ലൈസന്‍സ് നല്‍കപ്പെട്ടിട്ടുള്ള സാധനം. ഇവയുടെ അംഗീകാരമില്ലാതെ വോയിപ് കോളുകള്‍ ചെയ്യുന്നവരുടെ കണക്ഷന്‍ റദ്ദാക്കാനുള്ള അധികാരം ഈ സേവന ദാതാക്കളില്‍ നിക്ഷിപ്തമാണ്. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‌സൈറ്റ് പ്രകാരം നിലവില്‍ യുഎഇയില്‍ അനുവദനീയമായ 17 വോയിപ് കോള്‍ ആപ്ലിക്കേഷനുകള്‍ ഇവയാണ്.

മൈക്രോസോഫ്റ്റ് ടീംസ്, ബിസിനസ്സിനായുള്ള സ്‌കൈപ്പ്, സൂം, ബ്ലാക്ക്‌ബോര്‍ഡ്, ഗൂഗ്ള്‍ ഹാംഗ്ഔട്ട്‌സ് മീറ്റ്, സിസ്‌കോ വെബെക്‌സ്, അവായ സ്‌പേസസ്, ബ്ലൂജീന്‍സ്, സ്ലാക്ക്, ബോട്ടിം, സിഎംഇ, ഹിയു മെസെഞ്ചര്‍, വോയിസോ, ഇത്തിസാലാത്ത് ക്ലൗഡ് ടോക്ക് മീറ്റിംഗ്, മാട്രിക്‌സ്, ടോട്ടോക്ക്, കോമെറ എന്നിവയാണ് അനുവദനീയമായ ആപ്ലിക്കേഷനുകള്‍.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!