റിയാദ്: പാകിസ്ഥാനിലെ പെഷവാറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 33 വിദ്യാർഥികളും ഒരു അധ്യാപകനും മരിച്ച സംഭവത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു. അപകടത്തിൽ ഒരു ഡസനിലധികം പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ ക്ലാസുകൾ ആരംഭിച്ചതിനു പിന്നാലെയാണ് ദിർ കോളനിയിലെ അൽഖൈർ സ്വകാര്യ സ്കൂളിൽ അപകടമുണ്ടായത്.
മരിച്ചവരുടെ കുടുംബങ്ങളോടും പാകിസ്ഥാൻ സർക്കാരിനോടും ജനങ്ങളോടും സൗദി വിദേശകാര്യ മന്ത്രാലയം അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
