ജിദ്ദ – ഹൂത്തി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതുമൂലം പ്രയാസപ്പെടുന്ന റോമിംഗ് ഉപഭോക്താക്കള്‍ക്കായി ആശ്വാസനടപടിയുമായി എസ്.ടി.സി ഗ്രൂപ്പ്. രാജ്യത്തിന് പുറത്തുള്ള മുഴുവന്‍ എസ്ടിസി റോമിംഗ് ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ 12 തിങ്കളാഴ്ച മുതല്‍ ഒരു ആഴ്ചത്തേക്ക് സൗദി അറേബ്യയിലേക്കും തിരിച്ചും സൗജന്യവും പരിധിയില്ലാത്തതുമായ കോളുകള്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
വിദേശത്തുള്ളവര്‍ക്ക് സ്വന്തം നാട്ടിലെ കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും തടസ്സമില്ലാതെ ബന്ധപ്പെടാന്‍ അവസരമൊരുക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ പ്രതിസന്ധിഘട്ടങ്ങളില്‍ ഉപഭോക്താക്കൾക്ക് താങ്ങായിരിക്കാനും അവരുടെ അടിയന്തര ആശയവിനിമയ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റാനും എസ്ടിസി എപ്പോഴും മുന്നിലുണ്ടാകുമെന്നതിന്റെ തെളിവാണ് ഈ പ്രഖ്യാപനമെന്നും ആഗോളതലത്തിലുള്ള ഉപഭോക്താക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങളുടെ പ്രാധാന്യവും ഈ സേവനം എടുത്തുപറയുന്നുവെന്നും എസ്.ടി.സി അറിയിച്ചു.
