റിയാദ്: സൗദി അറേബ്യയ്ക്കു നേരെയുള്ള ഹൂതി ആക്രമണങ്ങളെ അപലപിച്ച് സൗദിയും ഗ്രീസും. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും ഗ്രീക്ക് പ്രതിരോധ മന്ത്രി നിക്കോസ് ഡെൻഡിയാസും റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ആക്രമണങ്ങളെ അപലപിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു. ആക്രമണങ്ങളുടെ സുരക്ഷാ-സ്ഥിരതാ പ്രത്യാഘാതങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
