റിയാദ്: കരീബിയൻ രാജ്യമായ ഗ്രനേഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡിക്കൺ മിച്ചലിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിനന്ദനങ്ങൾ അറിയിച്ചു.
നവംബർ 12ന് അയച്ച പ്രത്യേക സന്ദേശത്തിലൂടെയാണ് സൗദി കിരീടാവകാശി പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നത്.
തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡിക്കൺ മിച്ചലിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ഭരണരംഗത്ത് കൂടുതൽ വിജയങ്ങൾ കൈവരിക്കാനുള്ള ആശംസകളും അദ്ദേഹം അറിയിച്ചു.
ഗ്രനേഡയിലെ ജനങ്ങൾക്ക് തുടർന്നും പുരോഗതിയും വികസനവും സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആശംസിച്ചു.
നവംബർ അഞ്ചിന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഡിക്കൺ മിച്ചൽ നേതൃത്വം നൽകുന്ന നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി പാർലമെന്റിലെ 15 സീറ്റുകളിൽ 14 എണ്ണവും നേടിയാണ് വീണ്ടും അധികാരത്തിലെത്തിയത്.
