റിയാദ്: ഈജിപ്തിന്റെ തെക്കൻ മേഖലയിൽ നടന്ന സായുധ ആക്രമണത്തിൽ രണ്ട് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ വഞ്ചനാപരമായ നടപടിയെന്ന് വിശേഷിപ്പിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കും ഈജിപ്ത് സർക്കാരിനും ജനങ്ങൾക്കും സൗദി അറേബ്യ അനുശോചനവും സഹതാപവും അറിയിച്ചു.
ഈജിപ്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു നീക്കത്തെയും നേരിടുന്നതിൽ രാജ്യത്തിനൊപ്പം പൂർണ ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈജിപ്തിനും അവിടുത്തെ ജനങ്ങൾക്കും തുടർന്നും സമാധാനവും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെയെന്നും സൗദി അറേബ്യ ആശംസിച്ചു.
