ബസിൽ സൗദിയിലെത്തിയ രണ്ട് യാത്രക്കാരുടെ ലഗേജുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ കണ്ടെത്തിയത്. പതിവ് കസ്റ്റംസ് പരിശോധനയുടെ ഭാഗമായി സുരക്ഷാ സാങ്കേതിക സംവിധാനങ്ങളും ലഹരിവസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
രാജ്യത്തെ എല്ലാ അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കുമെന്നും ലഹരിവസ്തുക്കളുടെയും നിരോധിത വസ്തുക്കളുടെയും കടത്ത് തടയുമെന്നും സാറ്റ്ക വക്താവ് ഹമൂദ് അൽ ഹർബി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ലഹരിവിരുദ്ധ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് നടപടികൾ.
കള്ളക്കടത്ത് സംബന്ധിച്ച വിവരങ്ങൾ 1910 എന്ന ഹോട്ട്ലൈൻ നമ്പറിലോ അന്താരാഷ്ട്ര നമ്പറായ +966 1910 ലോ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കൃത്യമായ വിവരങ്ങൾക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും സാറ്റ്ക വ്യക്തമാക്കി.
