റിയാദ്: 2026ൽ അബുദാബിയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജലസമ്മേളനത്തിൽ പങ്കെടുക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് യുഎഇയുടെ ക്ഷണം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ക്ഷണം അയച്ചത്.
റിയാദിൽ വ്യാഴാഴ്ച സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അൽ ഖുറൈജിയും സൗദിയിലെ യുഎഇ അംബാസഡർ മതർ സാലിം അൽ ദാഹിരിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണക്കത്ത് കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താൽപര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
