റിയാദ്: ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വെള്ളിയാഴ്ച അമേരിക്കയിലെ അറ്റ്ലാന്റയിലെത്തി.
പ്രധാന ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ, സമുദ്ര സുരക്ഷ, ഊർജം, ഭക്ഷ്യസുരക്ഷ, ആഗോള വ്യാപാരം, വിതരണ ശൃംഖലകൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
ആഗോള സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിനുള്ള അന്താരാഷ്ട്ര സഹകരണവും ബഹുരാഷ്ട്ര തലത്തിലുള്ള സംയുക്ത നീക്കങ്ങളും ശക്തിപ്പെടുത്തുന്നതും ചർച്ചകളുടെ ഭാഗമാണ്.
അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, സൗദിയുടെ ജി20 ഷെർപ്പയും ധനകാര്യ ഉപമന്ത്രിയുമായ അബ്ദുൽമുഹ്സിൻ അൽ ഖലഫ് എന്നിവരും സൗദി സംഘത്തിലുണ്ട്.
