നാറ്റോ മേധാവിയുമായുള്ള സംഭാഷണത്തിൽ സൈനിക-പ്രതിരോധ സഹകരണവും മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചയായി. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത നീക്കങ്ങളും ഇരുവരും വിലയിരുത്തി.
കാനഡ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻടി, ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്, സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് എന്നിവരുമായുള്ള സംഭാഷണത്തിൽ സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു.
മൂന്ന് രാജ്യങ്ങളുമായുള്ള സൈനിക-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും ചർച്ചയിൽ വിലയിരുത്തി.
കാനഡ പ്രതിരോധ മന്ത്രിയുമായുള്ള സംഭാഷണത്തിൽ ആൽബർട്ട പ്രവിശ്യയിലെ സൈനിക താവളത്തിലുണ്ടായ തീപിടിത്തത്തിൽ സൈനികർ മരിച്ച സംഭവത്തിൽ ഖാലിദ് ബിൻ സൽമാൻ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
