റിയാദ്: ഹൂതി ഭീകരർ റിയാദ് ലക്ഷ്യമിട്ട് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് സൗദി പൗരന് പരിക്കേറ്റു. വീടിനും വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
വ്യാഴാഴ്ചയായിരുന്നു സംഭവം. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ പൗരന് നിസ്സാര പരിക്കുകളാണേറ്റതെന്ന് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം ആവശ്യമായ നടപടികൾ സ്വീകരിച്ചു.
റിയാദ് ലക്ഷ്യമിട്ട് ഹൂതി ഭീകരർ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയും നേരത്തെ അറിയിച്ചിരുന്നു.
