റിയാദ്: മധ്യ സ്പെയിനിലുണ്ടായ ട്രെയിൻ കൂട്ടിയിടിയിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു.
സ്പെയിൻ രാജാവ് ഫിലിപ്പെ ആറാമന്‍ അയച്ച പ്രത്യേക സന്ദേശങ്ങളിലൂടെയാണ് ഇരുവരും അനുശോചനം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കും സ്പെയിൻ ജനതയ്ക്കും അനുശോചനം രേഖപ്പെടുത്തിയ ഇരുവരും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
