ജസാൻ: സൗദി അറേബ്യയിലെ ജസാൻ മേഖലയിലെ അൽതുവാൽ ഗവർണറേറ്റിൽ ഹൂതി മിലീഷ്യ വിക്ഷേപിച്ച പ്രൊജക്ടൈൽ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച നടന്ന സംഭവത്തിൽ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു.
പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് ഒരു പള്ളിക്കും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനായി അംഗീകരിച്ചിട്ടുള്ള സുരക്ഷാ, അടിയന്തര നടപടിക്രമങ്ങൾ സിവിൽ ഡിഫൻസ് സംഘം നടപ്പാക്കിയതായും അധികൃതർ അറിയിച്ചു.
