റിയാദ്: അബ്ദുൽ അസീസ് രാജാവ് അപൂർവ്വ പ്രതിഭയും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികളിൽ ഒരാളായിരുന്നുവെന്ന് ഗവേഷകനും മുൻ നയതന്ത്രജ്ഞനുമായ പ്രൊഫ. പോൾ മാർസെൽ കോർപോർഷോക്ക് (Paul Marcel Kurpershoek) അഭിപ്രായപ്പെട്ടു. റിയാദിൽ നടക്കുന്ന ‘സെക്യൂരിറ്റി & ഹിസ്റ്ററി ഡയലോഗ് കോണ്ഫറൻസി’ൽ (Security & History Dialogue Conference) സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ തനതായ മൂല്യങ്ങളും സ്വഭാവ വിശേഷങ്ങളും എന്നും കാത്തുസൂക്ഷിച്ച നേതാവായിരുന്നു അബ്ദുൽ അസീസ് രാജാവ്. ആവശ്യാനുസരണം കാര്യങ്ങൾ നിയന്ത്രിക്കാൻ കണിശതയുള്ള രാഷ്ട്രീയ തന്ത്രജ്ഞത കാണിച്ച അദ്ദേഹം, അതോടൊപ്പം തന്നെ ഏവരോടും വളരെ മൃദുവും അനുകമ്പയുള്ളതുമായ സമീപനമാണ് വെച്ചുപുലർത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
