ദമസ്കസ്: സിറിയയിലെ സൗദി അറേബ്യയുടെ പുതിയ അംബാസഡർ ഗാസി അൽ-അൻസി സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ഷറാഅയ്ക്ക് അധികാരപത്രം കൈമാറി.
ദമസ്കസിൽ നടന്ന കൂടിക്കാഴ്ചയിൽ സൗദി രാജാവ് സൽമാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും സിറിയൻ പ്രസിഡന്റിന് ആശംസകൾ അറിയിച്ചതായി അംബാസഡർ അറിയിച്ചു.
സിറിയയുടെ കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും സൗദി രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകളും അൽ-അൻസി പ്രസിഡന്റ് അഹ്മദ് അൽ-ഷറാഅയെ അറിയിച്ചു.
