റിയാദ്: അൾജീരിയയുടെ വടക്കൻ മേഖലയിൽ ഉണ്ടായ കാട്ടുതീയിൽ ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൗദി അറേബ്യ അൾജീരിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അൾജീരിയൻ സർക്കാരിനും ജനങ്ങൾക്കും ആത്മാർഥമായ അനുശോചനം അറിയിച്ചു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രത്യേക അനുശോചനവും മന്ത്രാലയം രേഖപ്പെടുത്തി.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.
