റിയാദ്: ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഇറാഖ് വിദേശകാര്യ മന്ത്രി ഡോ. ഫുവാദ് ഹുസൈനുമായി ഫോൺ സംഭാഷണം നടത്തി.
ചൊവ്വാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ സൗദി-ഇറാഖ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പ്രാദേശിക വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനയും ഏകോപനവും മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും മന്ത്രിമാർ ചർച്ച ചെയ്തു.
ഇരു രാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
