റിയാദ്: റിയാദ് നഗരത്തിലെ മലസിലെ റോഡുകളുടെ നവീകരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് റിയാദ് നഗരസഭ അറിയിച്ചു. ജരീർ, ഇമാം അലിയ്യ് ബിൻ അബീതാലിബ്, സലാഹുദ്ദീൻ അൽഅയ്യൂബി, ശൈഖ് സാലിഹ് ബിൻ ഗുസൂൻ, അമീൻ അബ്ദുല്ല അലി എന്നീ റോഡുകളാണ് നവീകരണ പരിധിയിൽ വരുന്നത്. സെപ്തംബർ 11ന് റോഡ് പണി പൂർത്തിയാകും.
