റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഫോണിൽ സംസാരിച്ചു. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും സാഹചര്യം പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും സംഘർഷം ലഘൂകരിക്കുന്നതിനായി നടന്നുവരുന്ന നയതന്ത്ര നീക്കങ്ങളും മന്ത്രിമാർ വിലയിരുത്തിയതായി പ്രസ്താവനയിൽ അറിയിച്ചു.
