അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ അഞ്ച് ദിവസത്തേക്ക് നിർത്തി വെക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂലൈ 1 മുതൽ പുതിയ സേവനദാതാക്കളായ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ യുഎഇയിലുടനീളം ഈ സേവനങ്ങൾ ഏറ്റെടുത്ത് നടത്തും. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ, എസ് ജി ഐവിഎസ് ഗ്ലോബൽ എന്നിവ ജൂൺ 25 പ്രവൃത്തിസമയത്തിന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
ഈ അഞ്ച് ദിവസത്തെ താൽക്കാലിക മുടക്കത്തിനിടയിലും അടിയന്തര പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ തടസ്സമില്ലാതെ തുടരും.
അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ടായിരിക്കും അടിയന്തര അപേക്ഷകൾ കൈകാര്യം ചെയ്യുക. അടിയന്തര
ഹെൽപ്ലൈൻ നമ്പറുകൾ:ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA) WHATSAPP: +971 54 309 0571, ഇമെയിൽ:
pbsk.dubai@mea.gov.in



















Leave a Reply