റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ജർമൻ വിദേശകാര്യ മന്ത്രി യോഹാൻ വാഡെഫുളുമായും സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കോംബോസുമായും ഫോണിൽ സംസാരിച്ചു.
വ്യാഴാഴ്ച നടന്ന വെവ്വേറെ സംഭാഷണങ്ങളിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും ചർച്ചയായി.
ഹോർമുസ്, ബാബുൽ മന്ദബ് കടലിടുക്കുകളിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതവും സ്വതന്ത്രവുമായി ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും മന്ത്രിമാർ വിലയിരുത്തി. മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു.
