GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്ത് അമീറിനെയും ഭരണ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തിയ പ്രവാസി വിദ്യാര്‍ഥിക്ക് മൂന്നു വർഷത്തേക്ക് തടവ് ശിക്ഷ

കുവൈത്ത് സിറ്റി– കുവൈത്ത് അമീറിനെയും കുവൈത്തിലെ ഭരണ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് ക്രിമിനല്‍ കോടതി വിധിച്ച മൂന്നു വര്‍ഷം തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു. കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസിലെ ഈജിപ്ഷ്യന്‍ വിദ്യാര്‍ഥി ക്ലാസ് റൂമിലെ ബോര്‍ഡില്‍ അമീറിനെയും രാജ്യത്തെ ഭരണ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വാചകങ്ങള്‍ എഴുതുകയായിരുന്നു. കോളേജ് ഡീന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതി പ്രതിയെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇത് അപ്പീല്‍ കോടതി ശരിവെച്ചു. ഇതിനെതിരെ പ്രതി പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കി. ഇത് കോടതി തള്ളിയതോടെ വിധി അന്തിമമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!