അബുദാബി – യു.എ.ഇക്ക് നേരെ ഇന്ന് രാവിലെ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമം. ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ഭീഷണികളോട് പ്രതികരിക്കാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി ഇന്ന് രാവിലെ യു.എ.ഇ സമയം 6.36 ന് അധികൃതര്‍ രാജ്യത്തെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. ദയവായി സുരക്ഷിതമായ സ്ഥലത്ത് തുടരുക, മുന്നറിയിപ്പുകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ഔദ്യോഗിക ചാനലുകള്‍ പിന്തുടരുകയെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പറഞ്ഞു. എമിറേറ്റിന്റെ ചില ഭാഗങ്ങളില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ വ്യോമാക്രമണ ശ്രമങ്ങള്‍ വിജയകരമായി തടഞ്ഞതിന്റെ ഫലമാണെന്ന് ഫുജൈറ സര്‍ക്കാരിന്റെ മീഡിയ ഓഫീസ് വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
യു.എ.ഇക്ക് നേരെ ഇന്ന് രാവിലെ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമം



















Leave a Reply