റിയാദ്: സൗദിയിലെത്തുന്ന എല്ലാ ഉംറ വിസക്കാരും ദുൽഖഅദ് ഒന്നി (ഏപ്രിൽ 18)ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഓർമ്മിപ്പിച്ചു. ശവ്വാൽ ഒന്ന് വരെ വിദേശരാജ്യങ്ങളിൽ ഉംറ വിസ ഇഷ്യു ചെയ്യും. ശവ്വാൽ 15നുള്ളിൽ സൗദിയിൽ പ്രവേശിച്ചിരിക്കണം. പിന്നീട് 15 ദിവസം കൂടി സൗദിയിൽ താമസിക്കാം. ഉംറ വിസക്കാർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല.
ഹജ് വിസയുള്ളവർക്ക് മാത്രമേ ഹജ്ജിന് അവസരം നൽകുകയുള്ളൂ.സൗദി ഉംറ കമ്പനി പ്രതിനിധികളുമായി നടന്ന ഓൺലൈൻ കൂടിക്കാഴ്‌ചയിലാണ് മന്ത്രാലയം പ്രതിനിധികൾ ഇക്കാര്യം ഓർമിപ്പിച്ചത്. വിശുദ്ധ റമദാൻ മാസത്തിൽ അല്ലാഹുവിൻ്റെ അതിഥികൾക്ക് മികച്ച സൗകര്യങ്ങൾ നൽകിയ ഉംറ കമ്പനികളുടെ സേവനങ്ങളെ ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പ്രകീർത്തിച്ചു.
നിശ്ചിത സമയക്രമങ്ങളിൽ ഉംറ തീർഥാടകരെ വിമാനത്താവളങ്ങളിലെത്തിക്കണം. അവർ രാജ്യം വിട്ടാൽ നഴ്സസ്ക് മസാർ ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യണം. ഉംറ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.


















Leave a Reply