GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തർ തീരത്ത് മിസൈൽ ഭാഗം ബോട്ടിൽ പതിച്ച് സ്വദേശി മരിച്ചു; ഒരാൾക്ക് പരിക്ക്

ദോഹ – മേഖലയിലെ സൈനിക നടപടികളില്‍ നിന്നുണ്ടായ മിസൈല്‍ ഭാഗം ബോട്ടില്‍ പതിച്ച് ഖത്തരി പൗരന്‍ മരിച്ചതായും അറബ് പ്രവാസിക്ക് പരിക്കേറ്റതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പതിവ് സമുദ്ര പരിശോധനയുടെയും നിരീക്ഷണ നടപടിക്രമങ്ങളുടെയും ഭാഗമായി, രണ്ടംഗ സംഘം സഞ്ചരിച്ച ബോട്ട് കടലില്‍ നിന്ന് തിരിച്ചെത്താന്‍ വൈകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തീരദേശ, അതിര്‍ത്തി സുരക്ഷാ വകുപ്പ് നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ആരംഭിച്ച ഊര്‍ജിതമായ തിരച്ചിലിലൂടെ തിരച്ചില്‍, രക്ഷാ സംഘം ഞായറാഴ്ച പുലര്‍ച്ചെ ബോട്ട് കണ്ടെത്തി. മേഖലയിലെ സൈനിക നടപടികളില്‍ നിന്നുണ്ടായ മിസൈല്‍ ഭാഗം ബോട്ടില്‍ പതിച്ച് ഖത്തരി പൗരന്റെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ അറബ് വംശജനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അംഗീകൃത നിയമ ചട്ടക്കൂടുകള്‍ക്കനുസൃതമായി സംഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങളും നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നത് തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!