GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് റദ്ദാക്കാന്‍ സാവകാശം ആറു മാസം കൂടി ദീര്‍ഘിപ്പിച്ചു

റിയാദ്: സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട് ഹുറൂബ് ആയ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് മാറ്റാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.


മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.


പുതിയ സ്‌പോണ്‍സര്‍ മുസാനിദ് പ്ലാറ്റ്‌ഫോം വഴി തൊഴിലാളിയെ സ്വീകരിക്കുന്നതിനുള്ള അപേക്ഷ മന്ത്രാലയത്തിലേക്ക് അയക്കണം. ഇഖാമ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ വ്യക്തി വിവരങ്ങള്‍ സിസ്റ്റത്തില്‍ കാണുന്നുണ്ടെങ്കില്‍ മാത്രമേ ഹുറൂബ് മാറ്റം സാധ്യമാകൂ. പുതിയ സ്‌പോണ്‍സര്‍ അപേക്ഷ അയച്ചാല്‍ തൊഴിലാളിക്ക് മൊബൈലില്‍ സന്ദേശമെത്തും.

ശേഷം സ്വന്തം മുസാനിദ് പ്ലാറ്റ്‌ഫോമില്‍ കയറി അപ്രൂവല്‍ നല്‍കണം. അതോടെ പുതിയ സ്‌പോണ്‍സര്‍ക്ക് അബ്ശിര്‍ വഴി ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കാനാവും. ഈ ആനുകൂല്യം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹുറൂബായവര്‍ക്ക് മാത്രമേ ഈ വിധത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനാവു. അഥവാ ആറു മാസത്തിന് മുമ്പ് ഹുറൂബായവര്‍ക്കാണ് മന്ത്രാലയത്തിന്റെ ഈ ആനുകൂല്യം ലഭിക്കുക. അല്ലാത്തവര്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!