GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സെപ്റ്റംബർ ഒന്നുമുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓകെ ടു ബോർഡ്’ സന്ദേശം ആവശ്യമില്ലെന്ന് അറിയിച്ച് എയർ ഇന്ത്യ

മനാമ – സെപ്റ്റംബർ ഒന്നുമുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓകെ ടു ബോർഡ്’ സന്ദേശം ആവശ്യമില്ലെന്ന് അറിയിച്ച് എയർ ഇന്ത്യ. ബഹ്റൈനിലേക്കുള്ള വിസയുടെ വിവരങ്ങൾ യാത്രക്കാർക്ക് ഇനിമുതൽ ഓൺലൈനായി പരിശോധിക്കാം.


സന്ദർശക വിസകളും ഫാമിലി വിസകളും ഇ-വിസ വെബ്‌സൈറ്റിലൂടെയും തൊഴിൽ വിസയും കുടുംബ വിസയും എൽ.എം.ആർ.എയുടെ വെബ്സൈറ്റിലൂടെയും പരിശോധിക്കാം. വീട്ടുജോലിക്കാർക്കുള്ള വർക്ക് പെർമിറ്റ് എൽ.എം.ആർ.എ വെബ്സൈറ്റിൽ ലഭ്യമാണ്.


നേരത്തെ വിസയുടെ കോപ്പി അതത് എയർലൈൻ ഓഫീസിൽ ചെന്ന് പരിശോധനക്ക് വിധേയമാക്കാറായിരുന്നു പതിവ്. ഇതിനായി മൂന്ന് ദിനാർ (ഏകദേശം 748.51 ഇന്ത്യൻ രൂപ) വരെ ചാർജും ഈടാക്കിയിരുന്നു. ഇനിമുതൽ അതിൻ്റെ ആവശ്യം ഇല്ല.

യാത്രക്കാർ വിസയുടെ പ്രിന്റൗട്ട് കൈവശം വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും എയർ ഇന്ത്യ അറിയിപ്പിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!