GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒമാനിൽ അടുത്ത മാസം 31 മുതൽ ശീതള പാനീയ കുപ്പികളുടെ പുറത്ത് നിർബന്ധമായും ടാക്‌സ് സ്റ്റാമ്പുകൾ പതിക്കണം

മസ്‌കത്ത്: ഒമാനിൽ അടുത്ത മാസം 31 മുതൽ ശീതള പാനീയ കുപ്പികളുടെ പുറത്ത് നിർബന്ധമായും ടാക്‌സ് സ്റ്റാമ്പുകൾ പതിക്കണം. ഒമാൻ ടാക്‌സ് അതോറ്റിയുടെ, ഉൽപന്നങ്ങളിൽ നികുതി സ്റ്റാമ്പുകൾ പതിക്കുക എന്ന പദ്ധതിയുടെ ഭാഗമാണിത്. സ്റ്റാമ്പുകളിൽ നികുതി സംബന്ധമായ വിവരങ്ങൾ അടങ്ങിയ അടയാളമോ ഡിജിററൽ ഡാറ്റാ കോഡോ ഉണ്ടായിരിക്കും. ഇത് നികുതി നൽകിയത് സംബന്ധമായ വിവരങ്ങൾ അധികൃതർക്ക് അറിയാൻ കഴിയും. രാജ്യത്തിനകത്തും പുറത്തുമുള്ള വിതരണ ശൃംഖലകൾ വഴി വിപണിയിലെത്തുന്ന ശീതള പാനീയ ഉൽപന്നങ്ങൾ നികുതി അടച്ചിട്ടുണ്ടോ എന്ന് കണ്ട് പിടിക്കാനും ടാക്‌സ് സ്റ്റാമ്പകുൾ സഹായകമാവും.


2019 മുതലാണ് ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾക്ക് 50 ശതമാനം മുതൽ 100 ശതമാനം വരെ നികുതി ഏർപ്പെടുത്തിയത്. സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം, സ്പിരിറ്റ്, എനർജി ഡ്രിങ് എന്നിവയായിരുന്നു ആദ്യം പട്ടികയിലുണ്ടായിരുന്നത്. എന്നാൽ 2020 മുതൽ പഞ്ചസാര, മറ്റു മധുര ഘടകങ്ങൾ അടങ്ങിയ പാനീയങ്ങളെ കൂടി ഇതിൽ ഉൾപ്പെടുത്തി. നിലവിൽ സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ എന്നിവക്കാണ് നികുതി സ്റ്റാമ്പുള്ളത്. ഒമാനിൽ നിന്ന് കയറ്റി അയക്കുന്ന ഇത്തരം ഉൽപന്നങ്ങൾക്ക് സ്റ്റാമ്പ് ബാധകമാവില്ല. അടുത്ത വർഷം ഏപ്രിൽ 30 ശേഷം ഒമാനിൽ ഇറക്കുമതി ചെയ്യുകയോ ഒമാനിൽ ഉൽപാദിപ്പിക്കുകയോ ചെയ്യുന്ന ഈ വിഭാഗത്തിൽ പെട്ട ഉൽപന്നങ്ങളിൽ നികുതി സ്റ്റാമ്പ് ഇല്ലെകിൽ വിൽപന നിരോധിക്കും. ഉൽപാദന സമയത്ത് നേരിട്ടുള്ള സ്റ്റാമ്പിങ് രീതിയും ഒമാനിൽ ഉൽപാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഉൽപന്നങ്ങളിൽ നിശ്ചിത സ്ഥലത്ത് സ്റ്റാമ്പുുകൾ പതിക്കുക എന്നിങ്ങനെ രണ്ട് തരത്തിലുള്ള സ്റ്റാമ്പിങ് രീതിയായിരിക്കും നടപ്പിലാവുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!