ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സഊദിയിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി

റിയാദ്: ടാക്‌സി രംഗത്ത് സ്വന്തമായി സര്‍വീസ് നടത്തുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പുമായി സഊദി അധികൃതര്‍. അനധികൃത ടാക്‌സികള്‍ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു. സഊദിയിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

ടാക്സി ലൈസൻസില്ലാതെ സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്. യാത്രക്കാരുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.  സ്വന്തമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതുഗതാഗത വിഭാഗം  വ്യക്തമാക്കി. അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന വാഹനങ്ങൾ അംഗീകൃത ടാക്സി കമ്പനികളിൽ ചേരണമെന്നും നിരവധി ആനൂകുല്യങ്ങൾ ലഭ്യമാണെന്നും അതോറിറ്റി അറിയിച്ചു.

ടാക്സി ലൈസൻസില്ലാതെ സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്. യാത്രക്കാരുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.  സ്വന്തമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതുഗതാഗത വിഭാഗം  വ്യക്തമാക്കി. അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന വാഹനങ്ങൾ അംഗീകൃത ടാക്സി കമ്പനികളിൽ ചേരണമെന്നും നിരവധി ആനൂകുല്യങ്ങൾ ലഭ്യമാണെന്നും അതോറിറ്റി അറിയിച്ചു.

എയർപോർട്ട് ഹോൾഡിംഗ് കമ്പനി “ലൈസൻസ് ഇല്ലാത്ത ആളോടൊപ്പം യാത്ര ചെയ്യരുത്” എന്ന തലക്കെട്ടിൽ സംയുക്ത ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, പിൽഗ്രിംസ് സർവീസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത ശൃംഖല പ്രദാനം ചെയ്യുന്ന ഔദ്യോഗിക ടാക്സികൾ ഉപയോഗിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൽ ആരംഭിച്ചത്.

ഇലക്ട്രോണിക് പേയ്‌മെൻ്റ് രീതികൾ, യാത്ര നേരിട്ട് ട്രാക്ക് ചെയ്യാനുള്ള സംവിധാനം എന്നിങ്ങനെ നിരവധി സേവനങ്ങൾ നൽകാൻ ലൈസൻസുള്ള കമ്പനികളുടെ ടാക്സികളിലൂടെ സാധിക്കും. ഇത് യാത്രക്കാർക്ക് സുരക്ഷിത യാത്രാനുഭവം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

രണ്ടായിരത്തോളം ടാക്‌സികൾ, 55-ലധികം കാർ റെൻ്റൽ ഓഫീസുകൾ, പതിവ് പൊതുഗതാഗത ബസുകൾ, വിവിധ വിമാനത്താവളങ്ങളിൽ ലൈസൻസുള്ള യാത്രക്കാരുടെ ഗതാഗത അപേക്ഷകൾ എന്നിങ്ങിനെ നിരവധി യാത്ര ക്രമീകരണങ്ങൾ വിമാനത്താവളങ്ങളിലുണ്ട്. കൂടാതെ ജിദ്ദ വിമാനത്താവളത്തിൽ ഹറമൈൻ അതിവേഗ ട്രൈൻ സർവീസും ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ അനുഭവവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളങ്ങളിൽ ഗതാഗത സേവനങ്ങൾ വിപുലീകരിച്ചതെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്ന വിദേശിക്ക് ആദ്യത്തെ തവണ അയ്യായിരം റിയാല്‍ പിഴ ചുമത്തും. കൂടാതെ നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിടിക്കപ്പെടുന്നവരെ നാടുകടത്താനും വകുപ്പുണ്ട്. സ്വദേശീവല്‍ക്കരണ പദ്ധതി ആരംഭിച്ചതിനു ശേഷം ടാക്‌സി മേഖലയില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍  ടാക്‌സി രംഗത്ത് സേവനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!