ദോഹ – ഗതാഗത നിയമലംഘനം രേഖപ്പെടുത്തി പിഴ ചുമത്തി 12
മാസത്തിനു ശേഷവും പിഴ തുക അടക്കാത്ത നിയമ ലംഘനങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 12 മാസത്തിൽ കൂടുതൽ പിഴതുക അടക്കാത്ത ഗതാഗത നിയമലംഘനങ്ങൾ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും. ഈ കാലയളവിനുശേഷം ഒരു ഒത്തുതീർപ്പും സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
