GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ദിവസവും ഓരോരുത്തരും ഉപേക്ഷിക്കുന്നത് 1.7 കിലോ മാലിന്യം

റിയാദ്:സൗദിയിൽ പ്രതിദിനം ഓരോരുത്തരും എറിയുന്നത് 1.7 കിലോ മാലിന്യമെന്ന് പരിസ്ഥിതി ജലസേചന വകുപ്പ് വക്താവ് സാഹിൽ അൽ ദഖീൽ വെളിപ്പെടുത്തി. സൗദിയിൽ പ്രതിവർഷം ഉൽപാദിപ്പിക്കപ്പെടുന്നത് 70 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രകൃതി കയ്യേറ്റത്തിനും മലിനീകരണത്തിനുമെതിരെ സൗദി അറേബ്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
മാലിന്യനിർമാർജനത്തിന് ദേശീയകേന്ദ്രം സ്ഥാപിക്കുകയും പാരിസ്ഥിതിക ക്ഷേമ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും കയ്യേറ്റങ്ങളെ നിരീക്ഷിക്കാനും മറ്റൊരു കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷിതമായ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ സ്ഥാപിച്ചിട്ടുള്ള സഖ്യങ്ങളിൽ സൗദി അറേബ്യ പങ്കാളിത്തം വഹിക്കുകയും കടൽതീരങ്ങളും സമുദ്രങ്ങളും പ്ലാസ്റ്റിക് മാലിന്യ മുക്തങ്ങളാക്കി സംരക്ഷിക്കുന്നതിനുള്ള ബോധവത്ക്കരണ യജ്ഞത്തിൽ പങ്കാളികളാകുകയും ചെയ്തു. ഒസാക്ക ആഴക്കടൽ വിഷനിൽ സൗദി അറേബ്യ സജീവ സാന്നിദ്ധ്യമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കടൽതീരങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വലിയ ബോധവൽക്കരണ യജ്ഞമാണ് രാജ്യം നടത്തുകയുണ്ടായത്. ഒറ്റത്തവണ ഉപയോഗിച്ച് എറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി ഉപേക്ഷിക്കുന്നതിനെക്കുറിച്ചും വലിയ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുകയുണ്ടായി. അന്താരാഷ്ട പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ജലസേചന വകുപ്പ് മാലിന്യം നിർമാർജനം ചെയ്യുന്നതിനായുള്ള ദേശീയ സെന്ററുമായി (മവാൻ) സഹകരിച്ച് സൗദിയുടെ വിവിധ പ്രവിശ്യകളിൽ ബോധവൽക്കരണ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. പ്രതിവർഷം 475 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ലോകത്താകമാനം ഉൽപാദിപ്പിക്കപ്പെടുന്നതെന്നാണ് യു.എൻ കണക്ക് ഇതിൽ 80 ശതമാനവും പുനരുൽപാദനപ്പെടുത്താതെ എറിയുകയാണ് ചെയ്യുന്നത്. സമുദ്ര മലീനീകരണത്തിൽ 85 ശതമാനവും പ്ലാസ്റ്റിക് മാലിന്യമാെണന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിവർഷം സമുദ്രത്തിലടിയുന്ന പ്ലാസ്റ്റിക് മാലിന്യം 11 ലക്ഷം മെട്രിക് ടൺ വരുമെന്നും അതു മുഖേന വർഷം തോറും 800തരം കടൽ ജീവവർഗങ്ങൾക്ക് ജീവിതം ദുസ്സഹകരമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!