ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പപ്പായ കൃഷി സമൃദ്ധിയിൽ, ആവശ്യമുള്ള പപ്പായയുടെ 95 ശതമാനവും സ്വന്തമായി ഉത്പാദിപ്പിക്കുന്നത്

ജിദ്ദ:മലയാളികൾക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത പച്ചക്കറി വിഭവങ്ങളിൽ ഒന്നാണ് പപ്പായ. മലയാളി പല പേരുകളിലാണ് പപ്പായയെ വിളിക്കുന്നത്. സൗദി അറേബ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പപ്പായ കൃഷി മുമ്പെങ്ങുമില്ലാത്ത വിധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. നിലവിൽ സൗദി അറേബ്യക്ക് ആവശ്യമുള്ള പപ്പായയുടെ 95 ശതമാനവും ഇവിടെ തന്നെ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്നുണ്ട്. വൻ മുന്നേറ്റമാണ് പപ്പായ കൃഷിയിൽ രാജ്യം കൈവരിച്ചത്. പപ്പായ കൃഷി സൗദിയിലെ കർഷകർക്ക് വൻ ലാഭവും നൽകുന്നുണ്ടെന്ന് കാർഷിക മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു. ഈത്തപ്പന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ എയർപോർട്ടിൽ ഇനിമുതൽ നാലു മണിക്കൂർ മുന്നേ റിപ്പോർട്ട് ചെയ്യണം

ജിദ്ദ:യാത്രാ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നത് ഉറപ്പുവരുത്താന്‍ നേരത്തെ എത്തണമെന്ന് അന്താരാഷ്ട്ര യാത്രക്കാരോട് ജിദ്ദ എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു. വിമാന യാത്രയുടെ നാലു മണിക്കൂറില്‍ കുറയാത്ത, ആറു മണിക്കൂറില്‍ കവിയാത്ത സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തണം. യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്തേക്കുള്ള സാധുവായ വിമാന ടിക്കറ്റും യാത്രക്ക് ആവശ്യമായ രേഖകളും യാത്രക്കാരുടെ പക്കലുണ്ടായിരിക്കണമെന്നും എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടു. ഉംറ തീര്‍ഥാടകരുടെ മടക്കയാത്ര തുടരുന്നതിനാല്‍ ജിദ്ദ വിമാനത്താവളത്തില്‍ കടുത്ത തിരക്കാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. മുഴുവന്‍ യാത്രക്കാരുടെയും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് […]

NEWS - ഗൾഫ് വാർത്തകൾ YEMEN

പ്രളയം,യമനിൽ 14 പേർ മരിച്ചു

യമൻ:കനത്ത പേമാരിയിലും പ്രളയത്തിലും രണ്ടു ദിവസത്തിനിടെ യെമനിൽ 14 പേർ മരണപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൻആക്കു സമീപം മനാഖ ജില്ലയിലെ ഖർനുദ്ദുഹൂർ ഗ്രാമത്തിൽ ബഹുനില വീട് തകർന്ന് സ്ത്രീ മരണപ്പെടുകയും മൂന്നു വനിതകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അൽസ്വാഫിയ ജില്ലയിൽ അൽബലീലിയിൽ വീട് തകർന്ന് ഇരുപതുകാരി മരണപ്പെടുകയും നാലു സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ശബ്‌വ ഗവർണറേറ്റിൽ വെള്ളക്കുഴിയിൽ വീണ് ഒരു കുടുംബത്തിലെ നാലു കുട്ടികൾ മുങ്ങിമരിച്ചു. ശബ്‌വയിലെ അൽസ്വഈദ് ജില്ലയിൽ അൽഖശ്അ അൽസുഫ്‌ല ഏരിയയിലാണ് അപകടം. […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇപ്രാവശ്യം ഹാജിമാരെ സ്വീകരിക്കാൻ 6 എയർപോർട്ടുകൾ

റിയാദ്:ഇതാദ്യമായി സൗദിയിലെ ആറു വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നുള്ള ഹാജിമാരെ സ്വീകരിക്കും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവക്ക് പുറമെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം, ദമാം കിംഗ് ഫഹദ് വിമാനത്താവളം, യാംബു പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍ വിമാനത്താവളം, തായിഫ് വിമാനത്താവളം എന്നിവ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ സജ്ജമായതായി സൗദി എയര്‍ലൈന്‍സ് ഹജ്ജ് ഉംറ വിഭാഗം സിഇഒ ആമിര്‍ ആല്‍ഖശീല്‍ അറിയിച്ചു. ഇതാദ്യമായാണ് ജിദ്ദ, […]

BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കിംഗ് ഫഹദ് കോസ്‌വേയിൽ ഇ-പെയ്മെൻറ് സംവിധാനം വാഹനങ്ങൾക്ക് ഇനി എളുപ്പത്തിൽ കടന്നു പോകാം

ദമാം:സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്തി. ക്യാഷ് പെയ്‌മെന്റുകൾക്കായി വാഹനങ്ങൾ നിർത്താതെ തന്നെ യാത്രക്കാർക്ക് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിക്കു കീഴിലെ ജിസ്ർ ആപ്പ് വഴി എളുപ്പത്തിലും സുഗമമായും പണമടക്കാനും ഇരുവശത്തെയും ടോൾ ഗെയ്റ്റുകളിലൂടെ കടന്നുപോകാനും അവസരമൊരുക്കുന്ന സംയോജിത ഡിജിറ്റൽ പരിഹാരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നമ്പർ പ്ലേറ്റുകൾ വഴി വാഹനങ്ങൾ തിരിച്ചറിയുന്ന സാങ്കേതികവിദ്യയും പുതിയ സംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. ജിസ്ർ ആപ്പ് വഴി ആക്ടിവേറ്റ് ചെയ്ത സംവിധാനത്തിലൂടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറിച്ചും, രാഷ്ട്ര താൽപര്യങ്ങളെ വിലകുറച്ച് കാണുന്നവരെ കുറിച്ചും ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി

ജിദ്ദ:മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും തീവ്രവാദികളെയും കുറിച്ച് എല്ലാവരും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ റമദാനില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സൗദി അറേബ്യക്കകത്തും പുറത്തും പങ്കാളിത്തം വഹിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇസ്‌ലാമികകാര്യ മന്ത്രി. ഛിദ്രതയുണ്ടാക്കാന്‍ ശ്രമിച്ചും അപകീര്‍ത്തിപ്പെടുത്തിയും ദേശീയൈക്യത്തില്‍ നിന്ന് വ്യതിചലിക്കുന്ന എല്ലാവരെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം. സൗദി രാഷ്ട്രം പൗരന്മാര്‍ക്ക് നല്‍കുന്ന കാര്യങ്ങള്‍ വിലകുറച്ചുകാണിക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും ഒന്നുകില്‍ രോഗിയോ അനുകരണക്കാരനോ ദേഹേച്ഛക്കാരനോ […]

INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വി എഫ് എസ് വഴി സൗദിയിലേക്ക് വിസ സ്റ്റാമ്പിങ് സാധിക്കാത്തവർക്ക് ഡൽഹി എംബസി വഴി സ്റ്റാമ്പിങ് പൂർത്തിയാക്കാം

വി എഫ് എസ് വഴി സൗദിയിലേക്ക് വിസ സ്റ്റാമ്പിങ് സാധിക്കാത്തവർക്ക് ഡൽഹി എംബസി വഴി സ്റ്റാമ്പിങ് പൂർത്തിയാക്കാം. സൗദിയിൽ നിന്നും ഫാമിലി വിസ എടുക്കുമ്പോൾ മുംബൈക്ക് പകരം ഡൽഹി എന്ന് തിരഞ്ഞെടുക്കണം.വിസ സ്റ്റാമ്പ് ചെയ്യാൻ ഡൽഹിയിൽ ഏജൻസികളുള്ള ട്രാവൽസുകൾ വഴി സ്റ്റാമ്പിങ് പൂർത്തിയാക്കാം.മുംബൈയിൽ നിന്നും വ്യത്യസ്തമായി ഡൽഹിയിൽ പാസ്പോർട്ട് സ്റ്റെറിലൈസ് ചെയ്യാൻ 2000 രൂപ അധികമുണ്ട്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

അബുദാബി ഉൾപ്പെടെ എട്ടു നഗരങ്ങളിലേക്ക് സൗദി എയർലൈൻസിൽ 60% ഓഫർ

ജിദ്ദ:ദേശീയ വിമാന കമ്പനിയായ സൗദിയ പ്രത്യേകം തെരഞ്ഞെടുത്ത എട്ടു അന്താരാഷ്ട്ര നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ 60 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. അബുദാബി, കുവൈത്ത്, ദോഹ, മസ്‌കത്ത്, മാഡ്രിഡ്, മൗറീഷ്യസ്, ഗ്വാങ്‌ഷോ, മാൽഡീവ്‌സ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കാണ് ഓഫർ പ്രഖ്യാപിച്ചത്. ഓഫർ 48 മണിക്കൂർ നേരം പ്രാബല്യത്തിലുണ്ടാകും. നാളെ (ശനി) അർധ രാത്രി ഓഫർ അവസാനിക്കും. ഓഫറിൽ വാങ്ങുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് മെയ് 10 നും ജൂൺ 15 നും ഇടയിൽ യാത്ര ചെയ്തിരിക്കണം. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വികലാംഗർക്ക് ജോലി സ്ഥലത്തേക്കുള്ള യാത്ര ചിലവിന്റെ 80 ശതമാനം സർക്കാർ നൽകും

ജിദ്ദ:സ്വകാര്യ മേഖല ജീവനക്കാരായ സൗദി വികലാംഗർക്ക് തൊഴിൽ സ്ഥലത്തേക്കും തിരിച്ചും യാത്ര സഹായം നൽകുന്ന പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി തുടക്കം കുറിച്ചു. ലൈസൻസുള്ള ഓൺലൈൻ ടാക്‌സി കമ്പനികളിൽ ജോലി സ്ഥലത്തേക്കും തിരിച്ചും പോകുന്നതിന് ആകുന്ന ചെലവിന്റെ 80 ശതമാനമാണ് മാനവശേഷി വികസന നിധി വഴി വിതരണം ചെയ്യുക. തൊഴിൽ വിപണിയിൽ വികാലംഗരുടെ പങ്കാൡത്തം ഉയർത്താനാണ് പുതിയ ഗതാഗത സഹായ പദ്ധതി മാനവശേഷി വികസന നിധി നടപ്പാക്കുന്നത്.സ്വകാര്യ മേഖല ജീവനക്കാരായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇപ്രാവശ്യം നീറ്റ് പരീക്ഷ എഴുതുന്നത് 500 പേർ,പരീക്ഷാ കേന്ദ്രങ്ങൾ ഒരുങ്ങി

റിയാദ്:നീറ്റ് പ്രവേശന പരീക്ഷയുടെ സൗദി അറേബ്യയിലെ സെന്ററായ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കങ്ങളായി. മേയ് ഏഴിന് രാവിലെ 11.30 മുതല്‍ ഉച്ചക്ക് 2.50 വരെയാണ് പരീക്ഷ. 500 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമാം, ജുബൈല്‍, അബഹ, കഫ്ജി, മജ്മ, ബുറൈദ, തബുക്ക്, തായിഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രവിശ്യകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം പരീക്ഷക്കായി റിയാദില്‍ എത്തും. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റര്‍ സൂപ്രണ്ടും ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ മീര റഹ്മാന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി എയർലൈൻസ് ഹാജിമാരെ ആറ് എയർപോർട്ടുകൾ വഴി സൗദിയിൽ എത്തിക്കും

ജിദ്ദ:വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരെ ഈ വർഷം സൗദിയിലെ ആറു വിമാനത്താവളങ്ങൾ വഴി എത്തിക്കുമെന്ന് സൗദിയ അറിയിച്ചു. ലോകത്തെ 100 വിമാനത്താവളങ്ങളിൽ നിന്ന് സൗദിയ ഹജ് തീർഥാടകരെ പുണ്യഭൂമിയിലെത്തിക്കും. സൗദിയ ഗ്രൂപ്പിനു കീഴിലെ സൗദിയ, ഫ്‌ളൈ അദീൽ, സൗദിയ പ്രൈവറ്റ് ഏവിയേഷൻ എന്നീ മൂന്നു വിമാന കമ്പനികൾ വഴി ലോക രാജ്യങ്ങളിൽ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീർഥാടകർക്ക് ഇത്തവണത്തെ ഹജിന് സൗദിയ യാത്രാ സൗകര്യം നൽകും. സൗദിയ ഗ്രൂപ്പിനു കീഴിൽ നിലവിൽ 164 വിമാനങ്ങളാണുള്ളത്. കൂടുതൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്വകാര്യ മേഖലയിൽ തൊഴിൽ പരിക്കുകൾ 8.2 ശതമാനം കുറഞ്ഞു

ജിദ്ദ:സ്വകാര്യ മേഖലയിൽ തൊഴിൽ പരിക്കുകൾ 8.2 ശതമാനം തോതിൽ കുറഞ്ഞതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്ക്. ഈ വർഷം ആദ്യ പാദത്തിൽ 6,675 പേർക്കാണ് തൊഴിൽ പരിക്കുകൾ സംഭവിച്ചത്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ 7,277 പേർക്ക് തൊഴിൽ പരിക്കുകൾ നേരിട്ടിരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടക്കം ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന ശ്രമങ്ങളുടെയും ജീവനക്കാരുടെ തൊഴിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നതിന്റെയും ഫലമായാണ് തൊഴിൽ പരിക്കുകൾ കുറഞ്ഞത്.ഒരു വർഷത്തിനിടെ ജനറൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അബ്ശിറിൽ പുതിയ രണ്ടു സേവനങ്ങൾ കൂടി

ജിദ്ദ:ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ സിവിൽ അഫയേഴ്‌സ് വിഭാഗം പുതുതായി രണ്ടു സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ, കേടായ സൗദി തിരിച്ചറിയൽ കാർഡിനു പകരം ബദൽ കാർഡ് ഇഷ്യു ചെയ്യൽ എന്നീ സേവനങ്ങളാണ് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. സൗദി ജവാസാത്ത് മേധാവിയും സിവിൽ അഫയേഴ്‌സ് ആക്ടിംഗ് അണ്ടർ സെക്രട്ടറിയുമായ ജനറൽ സുലൈമാൻ അൽയഹ്‌യ പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ, ഡിജിറ്റൽ രേഖകളുടെ വെരിഫിക്കേഷൻ, വാഹന […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ആഭ്യന്തര ഹാജിമാരുടെ പെർമിറ്റ് നാളെ മുതൽ ഇഷ്യു ചെയ്തു തുടങ്ങും

റിയാദ്: ഈ വർഷത്തെ ഹജിനുള്ള ആഭ്യന്തര ഹാജിമാരുടെ പെർമിറ്റ് (തസ്‌രീഹ്) നാളെ(വെള്ളി) മുതൽ ഇഷ്യു ചെയ്തു തുടങ്ങുമെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചവർക്കെല്ലാം നാളെ മുതൽ പെർമിറ്റുകൾ പ്രിന്റു ചെയ്യാനാകും. വ്യത്യസ്ത പാക്കേജുകളിലെ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ദുൽഹജ് ഏഴുവരെ സീറ്റ് ബുക്ക് ചെയ്യാവുന്നതും പെർമിറ്റ് പ്രിന്റു ചെയ്യാവുന്നതുമായിരിക്കും. ഹജ് പെർമിറ്റ് ക്യാൻസലാകാതിരിക്കണമെങ്കിൽ ഹജ് തീരുന്നതുവരെ ഇഖാമയിൽ കാലാവധിയുണ്ടായിരിക്കണമെന്നും ഹജിനു പത്തുദിവസം മുമ്പായി കോവിഡ് വാക്‌സിനുകളും പ്രതിരോധ കുത്തിവെപ്പുകളും പൂർത്തീകരിച്ചിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാത്ത കമ്പനികൾക്ക് എതിരെ നടപടി

ഒമാൻ: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാത്തതിനാൽ കമ്പനികൾക്കെതിരെ നടപടിയെടുത്ത് ഒമാൻ. ഏഴ് കമ്പനികൾക്കെതിരെയാണ് ഒമാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒമാന്‍ തൊഴില്‍ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൽക്കെതിരെ നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആണ് ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷനോട് ഇക്കാര്യം മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ ആണ് കമ്പനികളിൽ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം […]

error: Content is protected !!