GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അബുദാബി ഉൾപ്പെടെ എട്ടു നഗരങ്ങളിലേക്ക് സൗദി എയർലൈൻസിൽ 60% ഓഫർ

ജിദ്ദ:ദേശീയ വിമാന കമ്പനിയായ സൗദിയ പ്രത്യേകം തെരഞ്ഞെടുത്ത എട്ടു അന്താരാഷ്ട്ര നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ 60 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. അബുദാബി, കുവൈത്ത്, ദോഹ, മസ്‌കത്ത്, മാഡ്രിഡ്, മൗറീഷ്യസ്, ഗ്വാങ്‌ഷോ, മാൽഡീവ്‌സ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കാണ് ഓഫർ പ്രഖ്യാപിച്ചത്. ഓഫർ 48 മണിക്കൂർ നേരം പ്രാബല്യത്തിലുണ്ടാകും. നാളെ (ശനി) അർധ രാത്രി ഓഫർ അവസാനിക്കും. ഓഫറിൽ വാങ്ങുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് മെയ് 10 നും ജൂൺ 15 നും ഇടയിൽ യാത്ര ചെയ്തിരിക്കണം.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!