ജിദ്ദ:സ്വകാര്യ മേഖല ജീവനക്കാരായ സൗദി വികലാംഗർക്ക് തൊഴിൽ സ്ഥലത്തേക്കും തിരിച്ചും യാത്ര സഹായം നൽകുന്ന പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി തുടക്കം കുറിച്ചു. ലൈസൻസുള്ള ഓൺലൈൻ ടാക്‌സി കമ്പനികളിൽ ജോലി സ്ഥലത്തേക്കും തിരിച്ചും പോകുന്നതിന് ആകുന്ന ചെലവിന്റെ 80 ശതമാനമാണ് മാനവശേഷി വികസന നിധി വഴി വിതരണം ചെയ്യുക. തൊഴിൽ വിപണിയിൽ വികാലംഗരുടെ പങ്കാൡത്തം ഉയർത്താനാണ് പുതിയ ഗതാഗത സഹായ പദ്ധതി മാനവശേഷി വികസന നിധി നടപ്പാക്കുന്നത്.
സ്വകാര്യ മേഖല ജീവനക്കാരായ സൗദി വനിതകൾക്ക് നേരത്തെ മുതൽ യാത്ര സഹായം നൽകുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് പദ്ധതി പ്രയോജനം വികലാംഗരായ സൗദി പുരുഷ ജീവനക്കാർക്കു കൂടി ലഭ്യമാക്കുന്നത്.
വുസൂൽ എന്ന് പേരിട്ട പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് പ്രതിമാസം പരമാവധി 1100 റിയാൽ വരെ 24 മാസമാണ് യാത്ര സഹായമായി വിതരണം ചെയ്യുക. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, മദീന, തബൂക്ക്, അസീർ, അൽഖസീം, ഹായിൽ, ജിസാൻ, ഉത്തര അതിർത്തി പ്രവിശ്യ, നജ്‌റാൻ, അൽജൗഫ്, അൽബാഹ പ്രവിശ്യകളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ജോലി സ്ഥലത്തേക്കും തിരിച്ചും സുരക്ഷിതവും ഉയർന്ന ഗുണനിലവാരവുമുള്ള ഗതാഗത സേവനം നൽകുന്നതിലൂടെ സ്വകാര്യ മേഖല ജീവനക്കാരുടെ ഗതാഗത ചെലവുകൾ ലാഭിക്കാൻ സഹായിക്കുന്ന പോംവഴികൾ ലഭ്യമാക്കി തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് ഗതാഗത സഹായ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വികലാംഗർക്ക് ജോലി സ്ഥലത്തേക്കുള്ള യാത്ര ചിലവിന്റെ 80 ശതമാനം സർക്കാർ നൽകും

















Leave a Reply