GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നടത്താൻ ഇസ്ലാമിക കാര്യമന്ത്രിയുടെ നിർദ്ദേശം

മക്ക:നഗരത്തിലെ മുഴുവൻ മസ്ജിദുകളിലും ജുമുഅ നമസ്‌കാരം നടത്താൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. ഇന്നലെ മുതൽ ഹജ് സീസൺ അവസാനിക്കുന്നതു വരെ മക്കയിലെ മുഴുവൻ മസ്ജിദുകളിലും ജുമുഅ നടത്താനാണ് നിർദേശം. വിശുദ്ധ ഹറമിനു സമീപത്തെ ഔദ്യോഗിക ജുമാ മസ്ജിദുകൾക്കു പുറമെ ജുമുഅ നടക്കാത്ത മസ്ജിദുകളിലും ഹജ് സീസൺ അവസാനിക്കുന്നതു വരെ ജുമുഅ നടത്താനാണ് തീരുമാനം.
ഇതനുസരിച്ച് വിശുദ്ധ ഹറമിനു സമീപ പ്രദേശങ്ങളിലെ 554 മസ്ജിദുകളിൽ ജുമുഅ നടക്കും. ഹജ് സീസണിൽ വിശുദ്ധ ഹറമിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് കുറക്കാനും ഹജ് തീർഥാടകർക്ക് പ്രയാസരഹിതമായി ജുമുഅയിൽ പങ്കെടുക്കാൻ അവസരമൊരുക്കാനും ലക്ഷ്യമിട്ടാണിത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!