റിയാദ്: അനുമതി വാങ്ങാതെ ആണവ സാമഗ്രികൾ കൈവശം വെക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ എല്ലാവർക്കും മുന്നറിയിപ്പ് നൽകി.
ലൈസൻസ് ലഭിക്കാതെ ആണവ വസ്തുക്കൾ കൈവശം വയ്ക്കുക, ഉപയോഗിക്കുക, കൈമാറ്റം ചെയ്യുക, മാറ്റം വരുത്തുക, ക്രമീകരിക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക എന്നിവയും പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പിൽ ഉൾപ്പെടുന്നു.
ഒരു വ്യക്തിയുടെ മരണമോ ഗുരുതരമായ പരിക്കോ അല്ലെങ്കിൽ വസ്തുവകകൾക്കോ പരിസ്ഥിതിക്കോ ഗുരുതരമായ നാശം വരുത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്നവർക്ക് 30 മില്യൺ റിയാൽ വരെ സാമ്പത്തിക പിഴയും 10 വർഷത്തെ തടവും ലഭിക്കും.
പ്രകൃതിയിൽ കാണപ്പെടുന്ന ഐസോടോപ്പുകളുടെ മിശ്രിതം അടങ്ങിയ യുറേനിയത്തിന് പുറമെ ആണവ പദാർത്ഥം (പ്ലൂട്ടോണിയം അല്ലെങ്കിൽ യുറേനിയം-233